ബി.ഒ.ഐ ഇരട്ട ആനുകൂല്യ നിക്ഷേപം
- ഇരട്ട ആനുകൂല്യ നിക്ഷേപങ്ങൾ നിശ്ചിത കാലയളവിന്റെ അവസാനത്തിൽ മൂലധനത്തിന് ഉയർന്ന ആദായം നൽകുന്നു, കാരണം പലിശ ത്രൈമാസ അടിസ്ഥാനത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നു; എന്നാൽ, നിക്ഷേപം ബാങ്കിൽ നിക്ഷേപിക്കുന്ന കാലയളവിന്റെ അവസാനത്തിൽ മാത്രമേ മൂലധനവും കൂടിച്ചേർന്ന പലിശയും തിരിച്ചു നൽകൂ, മറ്റ് തരത്തിലുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലെന്നപോലെ പ്രതിമാസമോ അർദ്ധവാർഷികമോ അല്ല. 12 മാസം മുതൽ 120 മാസം വരെയുള്ള ഹ്രസ്വകാല, ഇടത്തരം നിക്ഷേപങ്ങൾക്ക് ഈ പദ്ധതി ഉപയോഗപ്രദമാണ്.
- കെ വൈ സി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) അക്കൗണ്ട് തുറക്കുന്നതിനുള്ള കെ വൈ സി മാനദണ്ഡങ്ങൾ ഈ അക്കൗണ്ടുകൾക്കും ബാധകമാണ്. അതിനാൽ താമസത്തിന്റെ തെളിവും തിരിച്ചറിയൽ രേഖയും നിക്ഷേപകന്റെ / നിക്ഷേപകരുടെ സമീപകാല ഫോട്ടോ എന്നിവ അപേക്ഷയ്‌ക്കൊപ്പം ആവശ്യമാണ്.
ബി.ഒ.ഐ ഇരട്ട ആനുകൂല്യ നിക്ഷേപം
*നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക്, ദയവായി നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടുക
ബി.ഒ.ഐ ഇരട്ട ആനുകൂല്യ നിക്ഷേപം
അക്കൗണ്ടുകൾ ഈപ്പറയുന്ന പേരുകളിൽ തുറക്കാം:
- വ്യക്തിഗത - ഒറ്റ അക്കൗണ്ടുകൾ
- രണ്ടോ അതിലധികമോ വ്യക്തികൾ - കൂട്ട (ജോയിന്റ്) അക്കൗണ്ടുകൾ
- ഏക ഉടമസ്ഥ സ്ഥാപനങ്ങൾ
- പങ്കാളിത്ത കമ്പനികൾ
- നിരക്ഷരരായ വ്യക്തികൾ
- അന്ധരായ വ്യക്തികൾ
- പ്രായപൂർത്തിയാകാത്തവർ
- ലിമിറ്റഡ് കമ്പനികൾ
- അസോസിയേഷനുകൾ, ക്ലബ്ബുകൾ, സൊസൈറ്റികൾ തുടങ്ങിയവ.
- ട്രസ്റ്റുകൾ
- കൂട്ടു കുടുംബങ്ങൾ (ജോയിന്റ് ഹിന്ദു കുടുംബങ്ങൾ) (നോൺ-ട്രേഡിംഗ് സ്വഭാവമുള്ള അക്കൗണ്ടുകൾ മാത്രം)
- മുനിസിപ്പാലിറ്റികൾ
- സർക്കാർ, ക്വാസി ഗവൺമെന്റ് ബോഡികൾ
- പഞ്ചായത്തുകൾ
- മതപരമായ സ്ഥാപനങ്ങൾ
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സർവകലാശാലകൾ ഉൾപ്പെടെ)
- ചാരിറ്റബിൾ സ്ഥാപനങ്ങൾ
ബി.ഒ.ഐ ഇരട്ട ആനുകൂല്യ നിക്ഷേപം
പീരിയഡ് ആൻഡ് അമൌണ്ട് ഓഫ് ഡെപ്പോസിറ്റ്
ഇരട്ട ആനുകൂല്യ നിക്ഷേപ പദ്ധതിക്ക് (ഡബിൾ ബെനിഫിറ്റ് ഡെപ്പോസിറ്റ് സ്കീമിന്) കീഴിലുള്ള നിക്ഷേപങ്ങൾ ആറ് മാസം മുതൽ പരമാവധി 120 മാസം വരെയുള്ള ഒരു നിശ്ചിത കാലയളവിലേക്ക് സ്വീകരിക്കും. ഈ നിക്ഷേപങ്ങൾ, കാലാവധി പൂർത്തിയാകുമ്പോൾ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശ സഹിതം തിരിച്ചു കൊടുക്കേണ്ടതാണ്. ടെർമിനൽ പാദം/അർദ്ധ വർഷം പൂർത്തിയാകാത്ത കാലയളവുകളിൽ പോലും ഈ നിക്ഷേപങ്ങൾ സ്വീകരിച്ചേക്കാം.
ബി.ഒ.ഐ ഇരട്ട ആനുകൂല്യ നിക്ഷേപം
മിനിമും അമൌണ്ട് ഓഫ് ഡെപ്പോസിറ്റ്
- സ്കീമിനായി സ്വീകരിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക മെട്രോ, അർബൻ ബ്രാഞ്ചുകളിൽ രൂ.10,000/-ഉം ഗ്രാമീണ, അർദ്ധ നഗര ബ്രാഞ്ചുകളിൽ രൂ.5000/- ഉം ആയിരിക്കും. മുതിർന്ന പൗരന്മാർക്ക് കുറഞ്ഞ തുക രൂ . 5000/-.
- സർക്കാർ പദ്ധതികളിലെ സബ്‌സിഡി തുക, മാർജിൻ മണി, ഏർണെസ്റ്റ് മണി , കോടതി അറ്റാച്ചുചെയ്ത / ഓർഡർ ചെയ്ത നിക്ഷേപങ്ങൾ എന്നിവയ്ക്ക് മിനിമം തുക മാനദണ്ഡം ബാധകമാകില്ല
- നിക്ഷേപത്തിൻമേലുള്ള പലിശ നിക്ഷേപം കാലാവധിയെത്തുമ്പോൾ നിക്ഷേപത്തുകയോടൊപ്പം ത്രൈമാസ കൂട്ടുപലിശക്കണക്കിൽ പലിശ നൽകും. (അക്കൗണ്ടിലെ പലിശയുടെ പേയ്മെന്റ്/ക്രെഡിറ്റ് നിയമപ്രകാരം ബാധകമായതുപോലെ ടി ഡി എസ് -ന് വിധേയമായിരിക്കും) ടി ഡി എസ് ബാധകമായ അക്കൗണ്ടുകൾക്ക് പാൻ നമ്പർ അത്യാവശ്യമാണ്.
- കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾ തിരിച്ചു കിട്ടണമെങ്കിൽ അതിനു അഭ്യർത്ഥിക്കാം. കാലാകാലങ്ങളിൽ റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കാലാവധി നിക്ഷേപങ്ങൾ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ തിരിച്ചെടുക്കുന്നത് അനുവദനീയമാണ്. റിസർവ് ബാങ്ക് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, നിക്ഷേപം അകാലത്തിൽ പിൻവലിക്കുന്നത് സംബന്ധിച്ച വ്യവസ്ഥ ഇപ്രകാരമാണ്:
ഇതൊരു പ്രാഥമിക കണക്കുകൂട്ടലാണ്, അന്തിമ ഓഫർ അല്ല
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ഉൽപ്പന്നങ്ങൾ








സ്റ്റാർ ഫ്ലെക്സി റിക്കറിംഗ് ഡെപ്പോസിറ്റ്
സ്റ്റാർ ഫ്ലെക്സി റിക്കറിംഗ് ഡിപ്പോസിറ്റ് സ്കീം ഒരു സവിശേഷ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമാണ്, ഇത് ഉപഭോക്താവിന് പ്രധാന തവണ തിരഞ്ഞെടുക്കാനും പ്രധാന തവണയുടെ ഗുണിതങ്ങളിൽ പ്രതിമാസ ഫ്ലെക്സി തവണകൾ തിരഞ്ഞെടുക്കാനും സൗകര്യം നൽകുന്നു.
കൂടുതൽ അറിയാൻ
ക്യാപിറ്റൽ ഗെയിൻസ് അക്കൗണ്ട് സ്കീം, 1988
മൂലധന നേട്ടത്തിനായി യു/എസ് 54 ഇളവ് ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്ന യോഗ്യരായ നികുതിദായകർക്ക് 1988-ലെ ക്യാപിറ്റൽ ഗെയിൻ അക്കൗണ്ട്സ് സ്കീം ബാധകമാണ്.
കൂടുതൽ അറിയാൻ
കറന്റ് ഡിപ്പോസിറ്റ് പ്ലസ് സ്കീം
കറന്റ് & ഷോർട്ട് ഡെപ്പോസിറ്റ് അക്കൗണ്ട് സംയോജിപ്പിക്കുന്ന ഒരു നിക്ഷേപ ഉൽപ്പന്നം
കൂടുതൽ അറിയാൻ